തിരുവനന്തപുരം> മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂര്‍ രാമനിലയത്തില്‍ നടന്ന സംഭവത്തിലാണ് അന്വേഷണം. മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയിലാണ് അന്വേഷണം. തൃശ്ശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം നടത്തുന്നത്.പരാതിയില്‍ തൃശൂര്‍ പൊലീസ് നാളെ അനില്‍ അക്കരയുടെ മൊഴി രേഖപെടുത്തും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ്ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റുകയായിരുന്നു. 'എന്റെ വഴി എന്റെ അവകാശമാണെന്ന്' പറഞ്ഞ ശേഷം ക്ഷുഭിതനായി കാറില്‍ കയറി പോകുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് കോടതി തീരുമാനിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. അമ്മ അസോസിയേഷനില്‍ നിന്നിറങ്ങി വരുമ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..