തൃശൂർ
മാധ്യമപ്രവർത്തകരെ വീണ്ടും കൈയേറ്റം ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് ഉയർന്ന ആരോപണത്തിൽ പ്രതികരണം ചോദിച്ച മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളുകയും തട്ടിക്കയറുകയുമായിരുന്നു. ചൊവ്വാഴ്‌ച തൃശൂർ രാമനിലയത്തിലാണ് സംഭവം. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളെ നിസ്സാരവൽക്കരിച്ചാണ് കേന്ദ്രമന്ത്രി നേരത്തേ സംസാരിച്ചത്. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ‘അമ്മ’ ഓഫീസിൽനിന്നിറങ്ങുമ്പോൾ ചോദിക്കണം. ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഓഫീസിലെ കാര്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യവും ചോദിക്കണമെന്നായിരുന്നു വാദം.
മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നുവരുന്ന ആരോപണം. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണെന്നും പറഞ്ഞിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..