27 December Friday

സിനിമ ചെയ്തില്ലെങ്കിൽ ചത്തു പോകും, മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു; സുരേഷ്‌ ഗോപി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

തിരുവനന്തപുരം> അനുവാദം കിട്ടിയില്ലെങ്കിലും താൻ സിനിമചെയ്യുമെന്ന്‌ കേന്ദ്ര മന്ത്രി സുരേഷ്‌ ഗോപി. സിനിമ തന്റെ പാഷനാണ്, സിനിമയില്ലാതെ തനിക്ക്‌ പറ്റില്ല എന്നും അതില്ലെങ്കില്‍ താൻ ചത്തുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടുവെന്നും ഒരു ചടങ്ങില്‍ താരം പറഞ്ഞു.

ചെയ്തു തീർക്കാൻ സിനിമകള്‍ കുറേയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യാനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹമെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും വേദിയില്‍ നടൻ പരോക്ഷമായി സൂചിപ്പിച്ചു . സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും ഇത്തരത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top