മലപ്പുറം> പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ മരിച്ച യുവാവിന്റെ സ്രവ പരിശോധനയിൽ നിപാ സംശയം. പ്രാഥമിക പരിശോധനാ ഫലം ലഭിച്ചതോടെ യുവാവിന്റെ സമ്പർക്കപ്പെട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 26 പേരാണ് വണ്ടുർ സ്വദേശിയായ യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്.
സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചു യുവാവ് മരിച്ചത്. വെള്ളിയാഴ്ച സാംപിൾ മെഡിക്കൽ കോളജിൽ എത്തിച്ചു.
മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരുന്നു.
തുടർന്ന് സ്ഥിരീകരണത്തിനായി പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചു. നിപ്പ ഔദ്യോഗകമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് കടക്കും
ബെംഗളൂരുവിൽ രണ്ടുമാസംമുൻപ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സതേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കഴിഞ്ഞയാഴ്ച കാലിന് പരിക്കേറ്റതിനെത്തുടർന്ന് വീണ്ടും നാട്ടിലെത്തി. പിന്നീട് പനിബാധിച്ച് ചികിത്സതേടുകയായിരുന്നു. തിരുവാലി നടുവത്ത് സ്വദേശിയായ യുവാവ് ബെംഗളൂരു ആചാര്യ കോളെജ് വിദ്യാർഥിയാണ്.
രണ്ടുമാസം മുൻപ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ പതിന്നാലുകാരന്‍ നിപാ ബാധിച്ച് മരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..