19 November Tuesday

സ്വാശ്രയ പദ്ധതി മാനദണ്ഡം ലഘൂകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തിരുവനന്തപുരം > സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ തീവ്ര ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്ക്‌ സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സ്വാശ്രയ പദ്ധതിയുടെ മാനദണ്ഡം ലഘൂകരിച്ചു. പുതുക്കിയ മാനദണ്ഡപ്രകാരം 50 ശതമാനം ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവർക്കും അപേക്ഷിക്കാം. പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിലും തൊഴിൽ ചെയ്യാൻ കഴിയാത്ത ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നം നിലനിൽക്കുന്ന സാഹചര്യമുള്ളവർക്കും ഭിന്നശേഷിയുള്ള വ്യക്തിയെ സംരക്ഷിക്കുന്ന പുരുഷ രക്ഷിതാവിനും അപേക്ഷിക്കാം.

സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവരും വീടിന് പുറത്തുപോയി വരുമാനം കണ്ടെത്താൻ കഴിയാത്തവരുമായ ഭിന്നശേഷിക്കാർക്കും പദ്ധതി പ്രകാരം സ്വയം തൊഴിൽ സഹായത്തിന് അപേക്ഷിക്കാമെന്ന്‌ ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. അർഹരായ വ്യക്തികൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന സ്വയം തൊഴിൽ സംരംഭത്തെക്കുറിച്ചുള്ള വിശദമായ പ്രൊപ്പോസൽ സഹിതം suneethi. sjd. kerala. gov.in അപേക്ഷിക്കണം. വിവരങ്ങൾക്ക്: swd.kerala.gov.in, 0471 2343241.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top