18 December Wednesday

കേരള ബാങ്ക് വികസനത്തിന്റെ കേന്ദ്രബിന്ദു : ഡോ. തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024


കൊച്ചി
കേരളത്തിന് മുന്നോട്ടുപോകാനുള്ള കരുത്താണ് കേരള ബാങ്ക് അടക്കം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കേരള വികസനത്തിന്റെ കേന്ദ്രബിന്ദുവെന്ന നിലയിൽ രൂപീകരിക്കപ്പെട്ട കേരള ബാങ്കിന് സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനം, കാർഷിക-സംരംഭക വികസനം എന്നീ മേഖലകളിലെല്ലാം മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങൾ, ചീഫ് ജനറൽ മാനേജർമാർ, ജനറൽ മാനേജർമാർ എന്നിവർക്കായി എറണാകുളം ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടനിലക്കാരുടെ പങ്കാളിത്തമില്ലാത്ത പുതിയ സംരംഭക മാതൃകയായ ‘പ്ലാറ്റ്‌ഫോം കോ–-ഓപ്പറേറ്റീവ്‌സ്’കളുടെയും സൂഷ്മ ചെറുകിട സംരംഭങ്ങളുടെയും വളർച്ചയ്ക്ക് പ്രത്യേക പദ്ധതികൾ തയ്യാറാക്കാൻ കേരള ബാങ്കിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top