15 November Friday

ജന്മനാട്ടിൽ തിരിച്ചെത്തി അന്ത്യയാത്രയ്‌ക്കായി ; ടി പി മാധവൻ ഇനി ഓർമച്ചിത്രം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


തിരുവനന്തപുരം
നടൻ ടി പി മാധവൻ ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ അനാഥനായിരുന്നില്ല. മകനും ബോളിവുഡ്‌ സംവിധായകനുമായ രാജകൃഷ്‌ണ മേനോനും മകൾ ദേവികയും സഹോദരങ്ങളും അടുത്തുണ്ടായിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരും സാംസ്‌കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന്‌ ഭാരത്‌ഭവനിലാണ്‌ പൊതുദർശനമൊരുക്കിയത്‌. ബുധനാഴ്‌ച അന്തരിച്ച ടി പി മാധവന്റെ മൃതദേഹം പത്തനാപുരം ഗാന്ധിഭവനിൽനിന്ന്‌ വ്യാഴം പകൽ മൂന്നരയോടെയാണ്‌ തലസ്ഥാനത്തേക്ക്‌ കൊണ്ടുവന്നത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, കെ ബി ഗണേഷ്‌കുമാർ, ജെ ചിഞ്ചുറാണി, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, ‌ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്‌, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്‌ ചെയർമാൻ മധുപാൽ, തുളസീദാസ്‌, സടന്മാരായ ബൈജു, വിനു മോഹൻ, ബാബുരാജ്‌, മുകേഷ് എംഎൽഎ, ബി ഉണ്ണിക്കൃഷ്‌ണൻ, ഭാഗ്യലക്ഷ്മി, ടിനി ടോം, ഷോബി തിലകൻ, നിഖില വിമൽ, കുക്കു പരമേശ്വരൻ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലകളിൽനിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. തൈക്കാട്‌ ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. മകൻ രാജകൃഷ്‌ണ മേനോൻ അന്ത്യകർമങ്ങൾ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top