22 December Sunday

പി വി അൻവറിന്റെ പരാതി ; സർക്കാരും പാർടിയും പരിശോധിക്കും: ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


തിരുവനന്തപുരം
പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിക്ക്‌ നൽകിയ പരാതി അന്വേഷിക്കുമെന്ന നിലപാടിൽനിന്ന്‌ സർക്കാർ പുറകോട്ടുപോകില്ലെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ. എഡിജിപി എം ആർ അജിത്‌ കുമാർ ഉൾപ്പെടെ ആരോപണവിധേയരായവർ കുറ്റം ചെയ്‌തുവെന്ന്‌ തെളിഞ്ഞാൽ സംരക്ഷിക്കില്ല. ഇക്കാര്യം മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

അൻവർ പാർടിക്ക്‌ നൽകിയ പരാതിയും പരിശോധിക്കും. കുറ്റം ചെയ്യുന്ന ഒരാളേയും സംരക്ഷിക്കുന്ന നിലപാട്‌ സിപിഐ എമ്മിനില്ല.  മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണ സംഘത്തിന്റെ തലവൻ ഡിജിപിയാണ്‌. റിപ്പോർട്ട്‌ ലഭിച്ചാൽ അതിനനുസരിച്ച്‌ സർക്കാർ നടപടി സ്വീകരിക്കും. പ്രതിപക്ഷ നേതാവ്‌ ഉന്നയിക്കുന്ന ആരോപണങ്ങൾക്കുള്ള തെളിവ്‌ അദ്ദേഹം അന്വേഷണസംഘത്തിന്‌ മുന്നിൽ ഹാജരാക്കട്ടെ. തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന വി എസ്‌ സുനിൽകുമാറിന്റെ പരാതി ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top