16 September Monday

ഭിന്നതയെന്ന്‌ വരുത്താൻ ശ്രമം : ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


കൊച്ചി
എൽഡിഎഫ്‌ കൺവീനർ സ്ഥാനത്തുണ്ടായ മാറ്റം ഏതെങ്കിലും അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമല്ലെന്ന്‌ പുതുതായി ചുമതലയേറ്റ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ. ഇ പിയെ പുറത്താക്കിയെന്നത്‌ മാധ്യമങ്ങളുടെ പ്രചാരവേലയാണ്‌. ഇക്കാര്യത്തിൽ സംഘടനാപരമായ നിലപാട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിച്ചിട്ടുണ്ട്‌.

ഇ പി ജയരാജൻ പാർടി കേന്ദ്രകമ്മിറ്റി അംഗമാണ്‌. വേറിട്ട നിലപാട്‌ സ്വീകരിക്കുമെന്ന്‌ വിശ്വസിക്കുന്നില്ല. സംഘടനാപരമായ തീരുമാനങ്ങൾ പല സന്ദർഭങ്ങളിലും സ്വീകരിക്കാറുണ്ട്‌. വ്യക്തിപരമായി ഇഷ്ടമുള്ളതും അല്ലാത്തതുമായ തീരുമാനങ്ങൾ വരും. പാർടിയുടെ ഭാഗമായി നിൽക്കുന്നവർ അംഗീകരിച്ച്‌ മുന്നോട്ടുപോകും. ഏതു തീരുമാനമാണെങ്കിലും പാർടിയോട്‌ കൂറുപുലർത്തുന്നവർ അതംഗീകരിച്ച്‌ പ്രവർത്തിക്കുന്നതാണ്‌ പാർടി രീതി. 

മുകേഷ് രാജിവയ്‌ക്കില്ലെന്നത് മുന്നണി തീരുമാനമാണ്‌. ആരോപണ വിധേയരായവർ  സഭയിൽ വേറെയുമുണ്ട്‌. അന്വേഷണത്തിൽ എംഎൽഎ എന്ന ഒരിളവും ഉണ്ടാകില്ല. പി വി അൻവറിന്റെ വെളിപ്പെടുത്തൽ പരിശോധിക്കും. അൻവർ പാർടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങൾ പറയുന്നത്. തെളിവുകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top