22 November Friday

അൻവറിന്റെ ലക്ഷ്യം ഇടതുപക്ഷത്തെ ദുർബലമാക്കൽ : ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


മട്ടാഞ്ചേരി
ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും മുഖ്യമന്ത്രിയെയും ദുർബലപ്പെടുത്തുക എന്നതാണ്‌ പി വി അൻവറിന്റെ ഉദ്ദേശ്യമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ.  ആരോപണങ്ങളുടെമേൽ നടപടിയെടുക്കുകയെന്നതല്ല അൻവറിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പിന്നിൽ ഏതോ ശക്തികൾ കളിക്കുന്നുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി ടി പി രാമകൃഷ്‌ണൻ പറഞ്ഞു.

ഇടതുപക്ഷത്തിന് ചേരാത്ത അങ്ങേയറ്റം ഗുരുതരമായ നിലപാടാണ് അൻവർ സ്വീകരിച്ചത്. അതുകൊണ്ടാണ് അൻവറിന് സിപിഐ എമ്മുമായി ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത്‌. അൻവറിനെ  എൽഡിഎഫിന്റെ ഭാഗമാക്കി നിലനിർത്താൻ ശ്രമിച്ചു. എന്നാൽ, അദ്ദേഹം ഇടതുപക്ഷത്തിനും പാർടിക്കും സർക്കാരിനുമെതിരെ നിലപാട് സ്വീകരിച്ചു.

എഡിജിപിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്നാണ് സിപിഐ പറഞ്ഞത്. അത് അഭിപ്രായവ്യത്യാസമായി കാണേണ്ടതില്ല. ഉന്നയിക്കപ്പെട്ട ആരോപണം ശരിയാണോ തെറ്റാണോയെന്ന്  പരിശോധിക്കണം. ആരോപണം ശരിയാണെങ്കിൽ കടുത്ത നടപടി സ്വീകരിച്ച് മുന്നോട്ടുപോകുക എന്നതാണ് സർക്കാർനയം. പരിശോധന പൂർത്തിയാകുമ്പോൾ ഇക്കാര്യത്തിൽ ആവശ്യമായ നിലപാട് സ്വീകരിക്കും–-- അദ്ദേഹം  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top