22 December Sunday

അൻവർ പ്രശ്‌നത്തിൽ പാർടിക്ക്‌ വേവലാതിയില്ല : ടി പി രാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024


പത്തനംതിട്ട
അൻവറിന്റെ പൊതുയോഗത്തിലെ ആൾക്കൂട്ടം താൽക്കാലികമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്ണൻ. സിപിഐ എമ്മിനെതിരെ പറയുമ്പോൾ കേൾക്കാൻ ആളുണ്ടാകും. സിപിഐ എം അണികൾ ഭദ്രമാണ്‌. അൻവർ പ്രശ്‌നത്തിൽ പാർടിക്ക് വേവലാതിയില്ല. അൻവറിനെതിരെ കേസെടുത്തത് പരാതിയുടെ അടിസ്ഥാനത്തിലാണ്‌.  എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ അന്വേഷണ റിപ്പോർട്ട് വരാതെ ഒന്നും പറയാനാകില്ല. ആരോപണംകൊണ്ട് ആരും കുറ്റക്കാരാകുന്നില്ല. അൻവറിന്റെ പാർലമെന്ററി പാർടി അംഗത്വത്തിന്റെ കാര്യം കാത്തിരുന്ന് കാണൂ. അൻവറിന് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. മറ്റൊരു പ്രശ്നം വരുമ്പോൾ മാധ്യമങ്ങൾ അതിലേക്ക് പോകും. അൻവറിന്റെ യോഗത്തിൽ സ്വാഗതം പറഞ്ഞത് വർഷങ്ങൾക്കുമുമ്പ്‌ പാർടിവിട്ടുപോയ ആളാണ്‌. അദ്ദേഹത്തെ ഇപ്പോഴും പാർടിക്കാരനായി മാധ്യമങ്ങൾ ചിത്രീകരിക്കുകയാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി ടി പി രാമകൃഷ്‌ണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top