തിരുവനന്തപുരം > വയനാടിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഡിസംബർ 5ന് രാവിലെ 10.30 മുതൽ 1 മണിവരെയാണ് സമര പരിപാടികൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും ജില്ലകളിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്ഭവനിൽ നടക്കുന്ന പ്രക്ഷോഭം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് ടി പി രാമകൃഷ്ണൻ, പത്തനംതിട്ടയിൽ മാത്യു ടി തോമസ്, ആലപ്പുഴ പി കെ ശ്രീമതി ടീച്ചർ, കോട്ടയം ഡോ. എൻ ജയരാജ്, ഇടുക്കി അഡ്വ. കെ പ്രകാശ് ബാബു, എറണാകുളം പി.സി ചാക്കോ, തൃശ്ശൂർ കെ.പി രാജേന്ദ്രൻ, പാലക്കാട് എ വിജയരാഘവൻ, മലപ്പുറം എളമരം കരീം, കോഴിക്കോട് ശ്രേയാംസ്കുമാർ, വയനാട് അഹമ്മദ് ദേവർകോവിൽ, കണ്ണൂർ ഇ പി ജയരാജൻ, കാസർഗോഡ് ഇ ചന്ദ്രശേഖരൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..