മട്ടാഞ്ചേരി
പെട്രോളിയം ഉൽപ്പന്നങ്ങളും രാസപദാർഥങ്ങളും കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവർമാർ സൂക്ഷിക്കേണ്ട ഹസാർഡസ് സർട്ടിഫിക്കറ്റ് പുതുക്കാനുള്ള ഫീസ് 5000 രൂപയാക്കിയത് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള പരിശീലന കാലാവധി മൂന്നിൽനിന്ന് ഒരുദിവസമാക്കി കുറയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. തോപ്പുംപടി സേവ്യർ ഹാളിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിനുമുന്നോടിയായി തോപ്പുംപടിയിൽനിന്ന് ആരംഭിച്ച പ്രകടനം സമ്മേളനവേദിയിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് പതാക ഉയർത്തി. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി യൂണിയൻ അമ്പലമുകൾ മേഖല സ്വരൂപിച്ച ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
കെ ജെ മാക്സി എംഎൽഎ, കെ എൻ ഗോപിനാഥ്, പി ആർ മുരളീധരൻ, സി കെ ഹരികൃഷ്ണൻ, എം പി ഉദയൻ, കെ എ അലി അക്ബർ, സി ജെ മാർട്ടിൻ, കെ എം റിയാദ്, ടി എസ് നൗഫൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോൺ ഫെർണാണ്ടസ് (പ്രസിഡന്റ്), കെ ജെ മാക്സി, സി ജെ മാർട്ടിൻ (വൈസ് പ്രസിഡന്റുമാർ), ബി ഹരികുമാർ (സെക്രട്ടറി), സി എസ് ദാസൻ, എ ബി ബൈജു (ജോയിന്റ് സെക്രട്ടറിമാർ), എസ് ബിജു (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..