23 December Monday

ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കുട്ടികളുടെ ചായക്കട

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

എടപ്പാൾ

വയനാട് ദുരിത ബാധിതരെ സഹായിക്കുവാൻ പോത്തനൂർ ഗ്രാമത്തിലെ ഒരുകൂട്ടം കുട്ടികൾ ചേർന്ന് ചായക്കട തുടങ്ങി. തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചായക്കട തുടങ്ങിയിട്ടുള്ളത്.
കാലടി പഞ്ചായത്ത്‌ പ്രസിഡൻ്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. നന്ദന, അതുല്യ, വൈഗസുനിൽ, മാളവിക, മുബാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് ചായക്കട തുടങ്ങിയിരിക്കുന്നത്.

കാലടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബൾക്കീസ് കൊരണപ്പറ്റ, പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ  ദിലീഷ്, പഞ്ചായത്തംഗം എ ലെനിൻ, ടി വി അബ്ദുൽസലാം, വി പി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. (കുട്ടികളുടെ ചായക്കട കെ ജി ബാബു ഉദ്ഘാടനം ചെയ്യുന്നു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top