27 December Friday

പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

മടിക്കൈ > പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക ചികിത്സക്കിടെ മരിച്ചു. കാസർകോട് കരാക്കോട് പാലത്തിന് സമീപം താമസിക്കുന്ന  പനങ്ങാട് എൽ പി സ്കൂളിലെ അധ്യാപിക എം മഞ്ജുള (38) ആണ് മരിച്ചത്. ഞായറാഴ്‌ച പനിയെത്തുടർന്ന് മാവുങ്കാൽ സ്വകാര്യ ആശുപത്രിയിൽ ടീച്ചറെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില ഗുരുതരമായതിനാൽ മംഗലാപുരം കെഎംസി ഹോസ്‌പിറ്റലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ തിങ്കളാഴ്‌ച രാവിലെയൊടെ മരണം സംഭവിച്ചു.

കാഞ്ഞിരപൊയിലിലെ മാധവൻ - നാരായണി ദമ്പതികളുടെ മകളാണ് മഞ്ജുള. ഭർത്താവ്‌: സുരേന്ദ്രൻ, മക്കൾ: അനാമിക (ഡിഗ്രി വിദ്യാർഥിനി ), അമേയ് (ആറാം ക്ലാസ് വിദ്യാർത്ഥിനി പനങ്ങാട് സ്കൂൾ). സഹോദരങ്ങൾ: മനോജ്, മഹേഷ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top