23 December Monday

രാജ്യത്തെ സാങ്കേതികമായി ശാക്തീകരിക്കുന്നതില്‍ കേരളത്തിന് പ്രധാന പങ്കുണ്ട്: ടെക്നോപാര്‍ക്ക് സിഇഒ

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

തിരുവനന്തപുരം > രാഷ്ട്രനിര്‍മ്മാണത്തിനായി ടെക്നോപാര്‍ക്ക് വളരെയധികം സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍(റിട്ട) സഞ്ജീവ് നായര്‍. രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ടെക്നോപാര്‍ക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ശേഷം ഐടി പ്രൊഫഷണലുകള്‍, പാര്‍ക്ക് സെന്‍റര്‍ ഉദ്യോഗസ്ഥര്‍, ഒ ആന്‍ഡ് എം ടീം, മെയിന്‍റനന്‍സ് സ്റ്റാഫ് എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാങ്കേതിക ശാക്തീകരണത്തില്‍ സംസ്ഥാനത്തെ ഊര്‍ജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന അദ്ദേഹം സമ്പന്നമായ പാരമ്പര്യമുള്ള, നാനാത്വത്തിലെ ഏകത്വത്തില്‍ വിശ്വസിക്കുന്ന, സാമൂഹികമായും സാമ്പത്തികമായും സാങ്കേതികമായും പലമടങ്ങ് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ ഭാഗമാവാന്‍ സാധിച്ചതിനാല്‍ നാമെല്ലാവരും അനുഗ്രഹിക്കപ്പെട്ടവരാണെന്നും പറഞ്ഞു. സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും രാജ്യത്തെ സംരക്ഷിക്കുന്ന സായുധ സേനയുടെ മഹത്തരമായ സംഭാവനകളെയും സ്മരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top