27 December Friday

പ്രൊഫ.വി അരവിന്ദാക്ഷൻ പുരസ്കാരം ടീസ്റ്റ സെതൽവാദിന്

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

തൃശൂർ> എട്ടാമത് പ്രൊഫ.വി അരവിന്ദാക്ഷൻ പുരസ്കാരം  മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 15 ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച്‌ അവാർഡ് സമ്മാനിക്കും.

ഭരണഘടനാ മൂല്യങ്ങളും ഫെഡറലിസവും ബഹുസ്വരതയും സംരക്ഷിക്കുന്നതിന്‌ നിരന്തരമായി പോരാടുന്ന  വ്യക്തിയാണ് ടീസ്റ്റയെന്ന്‌ പുരസ്കാര സമിതി നേതാക്കൾ പറഞ്ഞു.  ഫൗണ്ടേഷൻ പ്രസിഡന്റ്‌ ഡോ.കാവുമ്പായി ബാലകൃഷ്ണൻ, സെക്രട്ടറി  പി എസ് ഇക്ബാൽ, ഡോ. ഫസീല തരകത്ത്, സി ബാലചന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top