02 November Saturday

ദുരന്തബാധിതർക്ക് നിപ്‌മറിൽ ടെലി കൗൺസിലിങ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

തൃശൂർ > വയനാട് ദുരന്തബാധിതർക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനു (നിപ്‌മർ) കീഴിൽ ടെലി കൗൺസിലിങ് സംവിധാനം ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പ്രകൃതിദുരന്ത ബാധിതർക്ക് മാനസികാരോഗ്യ പിന്തുണ നൽകുന്നതിനാണ് സംവിധാനം.

വയനാട് ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഏറെ സഹായകരമാകുമെന്ന് കണ്ടാണ് സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നിപ്‌മറിലെ മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ടെലി കൗൺസിലിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സേവനം ആവശ്യമുള്ളവർക്ക് 9288099587, 9288004981,9288008981 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top