22 December Sunday

കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

മേപ്പാടി> ദുരിതബാധിതർക്ക് ചികിത്സ ലഭ്യമാക്കാനായി കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കുമെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക് പുറപ്പെട്ടു. നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും സംഘത്തിലുണ്ടാവും. അപകടം നടന്നപ്പോൾ മുതൽ വയനാട്ടിലെ വിവിധ സ്ഥലങ്ങളിലായി താൽക്കാലിക ആശുപത്രികളും ദുരിതാശ്വാസകേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top