12 December Thursday

തന്തൈ പെരിയാർ: കമ്യൂണിസ്റ്റുകാരെ സഖ്യകക്ഷികളായി കണ്ട തൊഴിലാളി സ്‌നേഹി- മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Thursday Dec 12, 2024

വൈക്കം
കമ്യൂണിസ്റ്റുകാരെയാണ് സാമൂഹിക പരിഷ്കരണ ശ്രമങ്ങൾക്ക്‌ സഖ്യകക്ഷികളായി തന്തൈ പെരിയാർ കണ്ടതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈക്കം പെരിയാർ സ്മാരക ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് നേതാക്കളുമായി പെരിയാറിന്‌ ഉറ്റ ചങ്ങാത്തമായിരുന്നു.1920കൾ തൊട്ടിങ്ങോട്ട് ഇടതുപക്ഷ ആശയങ്ങളുമായി ചേർന്നുനിന്നു. 1925ൽ നാഗപട്ടണം റെയിൽവേ സമരത്തെ പിന്തുണച്ച്‌ അറസ്‌റ്റിലായി. 1952ൽ തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് പാർടിക്കുണ്ടായ മികച്ച വിജയത്തിന്റെ പിന്നിൽ പെരിയാറിന്റെ സ്വാധീനമുണ്ടായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് നേതാവ്‌ പി രാമമൂർത്തിയുടെ മിശ്രവിവാഹത്തിന് അധ്യക്ഷനായി. സാമൂഹികനീതിയുടെയും സ്വാഭിമാനത്തിന്റെയും ആശയങ്ങൾക്കായി  ആരംഭിച്ച ‘കുടി അരസു’ എന്ന പത്രത്തിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ച്‌ മുഖപ്രസംഗമെഴുതി.

സോഷ്യലിസ്റ്റ് രാജ്യത്തിൽ ഒരു മനുഷ്യനെയും ഉന്നതനായോ താഴ്ന്നവനായോ കരുതുന്നില്ല; ശ്രേഷ്ഠനുമില്ല, നികൃഷ്ഠനുമില്ല’–- അദ്ദേഹം എഴുതി.പ്രത്യയശാസ്ത്രങ്ങളും നിയമവും ധർമവും കാലത്തിനനുസൃതമായി നവീകരിക്കപ്പെടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്നത്തെ ധർമം നാളത്തെ അധർമമായിരിക്കുമെന്ന് പെരിയാർ എഴുതിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top