മലപ്പുറം> കേരളത്തിലെ ജയിലുകളിൽ ആധുനിക സംവിധാനങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർപ്പിക്കാൻ കഴിയുന്നതിലുമധികം പേർ നിലവിൽ ജയിലുകളിലുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് പുതിയ ജയിൽ നിർമിച്ചത്. തവനൂരിലേത് കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിലാണെന്നും അദ്ദേഹം പറഞ്ഞു. തവനൂരിലെ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെന്‍ട്രല്‍ ജയിലാണിത്. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന് കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്നു നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ചാണ് ജയില്‍ ഉദ്ഘാടനത്തിന് ഒരുക്കിയത്. 35 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍ട്രല്‍ ജയിലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആദ്യം ജില്ല ജയിലായി നിര്‍മാണം തുടങ്ങിയെങ്കിലും പിന്നീട് സെന്‍ട്രല്‍ ജയിലാക്കി ഉയര്‍ത്തുകയായിരുന്നു. 706 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..