22 December Sunday

പോക്‌സോ കേസിലെ പ്രതിക്ക്‌ 42 വർഷം തടവും 3,10,000 രൂപ പിഴയും

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കാഞ്ഞങ്ങാട് > പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  ലൈംഗിക  പീഡനത്തിനിരയാക്കിയ കേസ്സിലെ  പ്രതിക്ക് 42 വർഷം തടവും 3,10,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു  വർഷവും ഒരു മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. കേസിലെ  പ്രതിയായ മടിക്കൈ  കണ്ടം കുട്ടിച്ചാൽ കൃപ നിവാസിലെ എബിൻ ജോസഫിനെയാണ ( 30 ) ശിക്ഷിച്ചത്‌. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ  കോടതി ജഡ്ജ് പിഎം സുരേഷാണ്‌ ശിക്ഷ വിധിച്ചത്.

2022 ഫെബ്രുവരി മുതൽ 2023 ഫെബ്രുവരി വരെയുള്ള പല ദിവസങ്ങളിൽ വിവാഹിതനാണെന്നുള്ള കാര്യം മറച്ചുവെച്ച് സ്നേഹം നടിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പ്രതി താമസിച്ച് വരുന്ന വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി  ലൈംഗിക അതിക്രമത്തിനിരയാക്കി. പ്രതിയുടെ ക്വാർട്ടേഴ്സിലേക്ക് വന്നില്ലെങ്കിൽ പുറത്തു പറയും എന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനിൽ  രജിസ്റ്റർ ചെയ്ത  കേസിലാണ്  കോടതി വിധി.

കേസ്സിന്റെ   ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടർ ഓഫ് പോലീസ് കെ പി ശ്രീഹരിയും, അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ  കുറ്റപത്രം  സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ പ്രേം സദനുമാണ്‌. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പബ്ലിക്‌  പ്രോസീക്യൂട്ടർ എ  ഗംഗാധരൻ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top