22 December Sunday

ബാംബൂ കോർപറേഷൻ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ബാംബൂ കോർപറേഷൻ ഹെഡ് ഓഫീസിനുമുന്നിൽ 
നടത്തിയ ധർണ 
കെ എ ചാക്കോച്ചൻ 
ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി
ബാംബൂ കോർപറേഷനെ തകർച്ചയിൽനിന്ന്‌ രക്ഷിക്കുക, ഈറ്റ,- പനമ്പ് വ്യവസായ തൊഴിലാളികളെ സംരക്ഷിക്കുക, ഈറ്റ സ്വകാര്യമേഖലയ്ക്ക് നൽകുന്നത്‌ ഒഴിവാക്കി നെയ്ത്തുകേന്ദ്രങ്ങളിൽ വിതരണം ചെയ്യുക, ആനുകൂല്യങ്ങൾ കാലാനുസൃതമായി വർധിപ്പിച്ച്‌ യഥാസമയം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായി ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ബാംബൂ കോർപറേഷനിലേക്ക്‌ മാർച്ച് നടത്തി.

തുടർന്ന്‌ ഹെഡ് ഓഫീസിനുമുന്നിൽ നടത്തിയ ധർണ ബാംബൂ കോർപറേഷൻ മുൻ ചെയർമാൻ കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. കെ കെ ഷിബു അധ്യക്ഷനായി. സി വി ശശി, മാത്യൂസ് കോലഞ്ചേരി, ടി പി ദേവസിക്കുട്ടി, എം ടി വർഗീസ്, ദേവസിക്കുട്ടി പൈനാടത്ത്, മനോജ് നാൽപ്പാടൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top