ആലപ്പുഴ > ആലപ്പുഴ കലവൂരിൽ നിന്ന് കണ്ടെടുത്ത മൃതദേഹം കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്രയുടേതെന്ന് തിരിച്ചറിഞ്ഞു. സുഭദ്രയുടെ മക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കാട്ടൂർ സ്വദേശി ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഗസ്ത് നാലാം തീയതിയാണ് സുഭദ്രയെ കാണാതാകുന്നത്. തുടർന്ന് ആറാം തീയതി മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ എട്ടാം തീയതി സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു താമസിച്ചിരുന്ന ജിതിനാണ് പ്രതി. ജിതിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട സുഭദ്ര.
മൃതദേഹം കണ്ടെത്തിയ വീട്ടിൽ വാടകയ്ക്ക് താമയിച്ചിരുന്ന ദമ്പതികൾ ഒളിവിലാണ്. നിധിൻ മാത്യൂസ്, ശർമിള എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. കൊലപാതകത്തിന് പിന്നിൽ ഇവരാണെന്നാണ് സൂചന. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..