കോട്ടയം > കേരള ഗവ.നേഴ്‌സസ് അസോസിയേഷൻ കെജിഎൻഎ 67–-ാം സം സ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നേഴ്‌സുമാർ പാടി പുറത്തിറയ്ക്കി യ പ്രചരണഗാനം "അമരഗീതം' ശ്രദ്ദേയമാകുന്നു. ഗാനത്തിന് വരിക ൾ ചിട്ടപ്പെടുത്തിയും സംഗീതം നലകിയതും പാടിയതും നേഴ്‌സുമാർ തന്നെയാണ് എന്നതാണ് പ്രത്യേകത.
കെജിഎൻഎയുടെ ചരിത്രം വിവരിയ്‌ക്കുന്ന ഗാനത്തിന് വരികൾ എ ഴുതിയത് മെഡിക്കൽ കോളേജ് ഐസിഎച്ച് നേഴ്‌സിംഗ് ഓഫീസർ എൻ കെ ജയലക്ഷ്‌മിയാണ്. കുമരകം സ്വദേശിനി ടി ആർ ബിന്ദുവും, മെഡിക്കൽ കോളേജ് നേഴ്‌സിംഗ് ഓഫീസർ അനൂപ് വിജയനും ചേർ ന്നാണ് സംഗീതം നൽകിയത്. കെജിഎൻഎ മെഡിക്കൽ കോളേജ് ഏരിയാ സെക്രട്ടറി കൂടിയാണ് അനൂപ്.
നേഴ്‌സുമാരായ എം രാജശ്രീ, കെ ആർ രാജേഷ്, അനൂപ് വിജയൻ, പ്രദീപ് കുമാർ, ദീപ രവീന്ദ്രൻ, കെ എം മഞ്ജുഷ, പാവന മോഹൻ, കെ പി അനിത, ജിജി അഗസ്‌റ്റിൻ എന്നിവർ ചേർന്നാണ് പ്രചരണഗാനം ആലപിച്ചിരിയ്ക്കുന്നത്. ചൂട്ടുവേലിയിലുള്ള പിയാനോ ഡിജിറ്റൽ റി ക്കോർഡിംഗ് സ്‌റ്റുഡിയോയിലും എഡിറ്റിംഗ് സിപിഐ എം കോട്ടയം ഡിസി സ്‌റ്റുഡിയോയിലുമാണ് നടന്നത്.
പ്രചരണഗാനത്തിന്റെ പ്രകാശനം അഖിലേന്ത്യാ ജനാധിപത്യ മഹി ളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കൃഷ്‌ണകുമാരി രാജശേഖരൻ നിർവഹിച്ചു. സംഘാടകസമിതി മീഡിയാ ചെയർമാൻ എം എസ് സാനു, ജനറൽ കൺവീനർ ഹേന ദേവദാസ്, കെജിഎൻ എ ജില്ലാ പ്രസിഡന്റ് എം രാ ജശ്രീ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..