26 December Thursday

മുഖ്യമന്ത്രി സിതാരയിലെത്തി എംടിക്ക് അന്ത്യോപചാരം അർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 26, 2024

കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയൻ സിതാരത്തിലെത്തി എം ടിക്ക് അന്ത്യോപചാരം അർപ്പിച്ചു. രാവിലെ 10.45ഓടെയാണ് കോഴിക്കോട് കോട്ടാരം റോഡിലുള്ള എം ടിയുടെ വീടായ സിത്താരയിലെത്തിയത്. കുടുബാം​ഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷം മൃതദേഹം സംസ്കരിക്കുന്നതിന്റെ കാര്യങ്ങൾ സംസാരിച്ചു. അൽപനേരം വീട്ടിൽ ചിലവഴിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി.

എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, സി പി ഐ എം ജില്ലാ ബക്രട്ടറി പി മോഹനൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ പ്രദീപ് കുമാർ, കെ കെ ലതിക, ഡപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് എന്നിവർ കൂടെയുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top