ആലുവ
ആർഎംഎസ് ഓഫീസുകൾ പൂട്ടി മെയിൽ സംവിധാനം താറുമാറാക്കി തപാൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എൻഎഫ്പിഇ നേതൃത്വത്തിൽ തപാൽ ജീവനക്കാർ ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസിനുമുന്നിൽ നടത്തിയ രാപകൽ ധർണ സമാപിച്ചു. സമാപനസമ്മേളനം ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു.
എൻഎഫ്പിഇ ആലുവ ഡിവിഷൻ ചെയർമാൻ വി പി ശങ്കരനാരായണൻ അധ്യക്ഷനായി. കൺവീനർ കെ എസ് സലീഷ്, വി ആർ അനൂപ്, കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം കെ അഭിലാഷ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ ടി ഏലിയാസ്, എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എൻ കെ സുജേഷ്, കെ ബാലകൃഷ്‌ണൻ, എം കെ ഷൈജു, കെ എസ് അരുൺകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..