09 September Monday

കുടിവെള്ള കുഴൽ പൊട്ടി കുടിവെള്ളവിതരണം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

തൃക്കാക്കര> കാക്കനാട് അത്താണിയിൽ കുടിവെള്ളക്കുഴൽ പൊട്ടിയതിനെത്തുടർന്ന് രാത്രിയിൽ ജലവിതരണം മുടങ്ങി. ശനി രാത്രി ഏഴിനാണ് അത്താണി ജങ്‌ഷനുസമീപം വികാസവാണി, തെങ്ങോട്, കുഴിക്കാല ഭാഗത്തേക്കുപോകുന്ന കാലപ്പഴക്കം ചെന്ന 300 എസി കുടിവെള്ളക്കുഴൽ പൊട്ടിയത്. കല്ലും മണലും ചേർന്ന്‌ വെള്ളം റോഡിലേക്ക് കുത്തിയൊലിച്ചതിനെത്തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങൾ തെന്നി മറിഞ്ഞു. ഒരു മണിക്കൂറോളം കുടിവെള്ളം റോഡിലേക്കൊഴുകി പാഴായി. തുടർന്ന് ജലവകുപ്പ് ജീവനക്കാരെത്തി അത്താണിയിലേക്കുള്ള പ്രധാന വാൽവ് അടച്ച് ഇടച്ചിറയിലേക്കുള്ള കുടിവെള്ള വാൽവ് തുറന്നുവിട്ടു. ഞായർ രാവിലെ കുഴൽ പുനഃസ്ഥാപിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top