24 December Tuesday

നവീൻ ബാബുവിന്റെ മരണം; അന്വേഷണം പെട്ടെന്ന് 
പൂർത്തിയാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

പത്തനംതിട്ട>കണ്ണൂ‍ര്‍ മുന്‍ എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ കുടുംബം അതൃപ്തി  അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കുറ്റക്കാർക്ക്‌ പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടതെന്നും നവീൻബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. സർക്കാർ വളരെ വേ​ഗത്തിലാണ് അന്വേഷണ നടപടികളുമായി മുന്നോട്ടുപോകുന്നത്. അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കും. പാര്‍ടിയും ശക്തമായ നിലപാടാണ് എടുത്തത്.

പാര്‍ടിയുടെ ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രാജിവയ്പിച്ചത്‌. പൊലീസ് കേസെടുത്തിട്ടുമുണ്ട്. പാര്‍ടി പൂര്‍ണമായും നവീന്റെ  കുടുംബത്തോടൊപ്പമാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top