23 December Monday

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

കാഞ്ഞങ്ങാട് > വാഹനാപകടത്തിൽ തുടയെല്ല് തകർന്ന് കിടപ്പിലായയാൾ മരിച്ചു. അരയി വട്ടത്തോടെ ബി കെ അബ്ദുള്ള കുഞ്ഞി (54)യാണ് മരിച്ചത്. ജൂലായ് മൂന്നിന് കാലിക്കടവ് നിന്നാണ് ഇദ്ദേഹം ഓടിച്ചിരുന്ന ഓട്ടോറിക്ഷ റോഡ് റോളറിലിടിച്ചത്. അപകടത്തിൽ തുടയെല്ല് തകർന്നതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് നാലിന് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് ബോധം തിരിച്ച് കിട്ടിയില്ല. രണ്ട് മാസമായി മംഗളൂരു ദേർളക്കട്ടയിലെ യേനപ്പോയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മെയ് 28ന് അരയി പുഴയിൽ മുങ്ങി മരിച്ച വിദ്യാർഥി സിനാൻ്റെ പിതാവാണ്. ബാപ്പ: പരേതനായ മൊയ്തു. ഉമ്മ: കുഞ്ഞി ഫാത്തിമ. ഭാര്യ: കംസിയ. മറ്റു മക്കൾ: അർഷാന, അഫ്രീന (ബിഫാം വിദ്യാർഥിനി). മരുമക്കൾ: റഷീദ് നീരളി(പൂത്തക്കാൽ). സഹോദരങ്ങൾ: ഇസ്മയിൽ, ഹനീഫ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top