22 December Sunday

കുഞ്ഞിനെ കൊന്നുവെന്ന് അമ്മ; ;ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

ചേർത്തല > ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയതായി അമ്മ പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നും മൊഴിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പോലീസിന്റെ കസ്റ്റഡിയിലാണ്.

ചേര്‍ത്തല ചേന്നം സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാൽ ആശുപത്രിവിട്ട് വീട്ടിലെത്തിയ യുവതിയോടൊപ്പം കുഞ്ഞുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരും ജനപ്രതിനിധികളും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതിനിടെ, കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്ക് കൈമാറിയെന്ന ചില വിവരങ്ങളും ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി മൊഴി നൽകിയിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top