19 December Thursday

ട്രെയിനിൽ കളഞ്ഞുപോയ 
വജ്രമാല വീണ്ടെടുത്ത് പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കോട്ടയം > ട്രെയിനിൽ കളഞ്ഞുപോയ വജ്രമാല അതിവേഗം തപ്പിയെടുത്ത്‌ റെയിൽവെ പൊലീസ്‌. ഹരിപ്പാട്‌ സ്വദേശിനിയുടെ മാലയാണ്‌ വെള്ളി രാവിലെ ബംഗളൂരു –- കന്യാകുമാരി എക്‌സ്‌പ്രസിൽ കളഞ്ഞുപോയത്‌. എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ യുവതി, ട്രെയിൻ പോയ ശേഷമാണ്‌ മാല നഷ്ടപ്പെട്ടത് ശ്രദ്ധിച്ചത്‌. ഉടൻ എറണാകുളം സൗത്ത്‌ റെയിൽവേ പൊലീസിൽ വിവരമറിയിച്ചു.

സൗത്ത്‌ പൊലീസ്‌  കോട്ടയം റെയിൽവേ പൊലീസിന്‌ വിവരം കൈമാറി. രാവിലെ 8.45ന്‌ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ കയറിയ റെയിൽവേ പൊലീസ്‌ യുവതിയിരുന്ന ബോഗിയിൽ പരിശോധന നടത്തി. 
മിനിറ്റുകൾ കൊണ്ട്‌ ബോഗി അരിച്ചുപെറുക്കിയ പൊലീസ്‌, യുവതി ഇരുന്ന സീറ്റിനടിയിൽനിന്ന്‌ മാല കണ്ടെടുത്തു. കോട്ടയം റെയിൽവേ പൊലീസ്‌ എസ്‌എച്ച്‌ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വൈകിട്ടോടെ യുവതി കോട്ടയത്തെത്തി മാല ഏറ്റുവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top