22 November Friday
വരവേൽക്കാൻ കൊച്ചി സജ്ജം

സീ പ്ലെയിന്‍ പറക്കും, കടലില്‍നിന്ന് ഹൈറേഞ്ചിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

കൊച്ചി
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ലെയിനുകൾ ഞായറാഴ്ച വേമ്പനാട്ട്‌ കായലിൽ പറന്നിറങ്ങും.

തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന സീ പ്ലെയിനിന്റെ ഫ്ലാഗ് ഓഫിന്‌ മുന്നോടിയായി കലക്ടർ എൻ എസ്‌ കെ ഉമേഷിന്റെയും കോസ്റ്റൽ സെക്യൂരിറ്റി എഐജി ജി പൂങ്കുഴലിയുടെയും നേതൃത്വത്തിൽ ബോൾഗാട്ടി മറീനയിൽ സന്ദർശനം നടത്തി. പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണം വിലയിരുത്തി.


ഞായർ പകൽ 3.30ന് ബോൾഗാട്ടി കായലിലാണ് സീ പ്ലെയിൻ ഇറങ്ങുക. തിങ്കൾ രാവിലെ 9.30ന് വിമാനം, മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ്‌ ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. മൂന്നാർ മാട്ടുപ്പെട്ടി റിസര്‍വോയറിലേക്കാണ് വിമാനത്തിന്റെ ആദ്യയാത്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top