കോഴിക്കോട് > ചികിത്സയില്‍ കഴിയുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം. ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംടി.
കഴിഞ്ഞ ദിവസങ്ങളില്‍ മരുന്നുകളോട് ഒട്ടും പ്രതികരിക്കാതിരുന്ന ശരീരം നേരിയ രീതിയില്‍ പ്രതികരിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ കാര്യമായ മാറ്റങ്ങളില്ല. ഡോക്ടറുമാരുടെ വിദഗ്ധ സംഘം ഓരോ മണിക്കൂറിലും ആരോഗ്യനില വിലയിരുത്തുന്നുണ്ട്.
ശ്വാസതടസത്തെ തുടർന്ന് 15ന് രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരമായത്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..