20 October Sunday

സംസ്ഥാന സമ്മേളന ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കൊച്ചി
കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം സി എൻ മോഹനൻ പ്രകാശിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരിൽനിന്ന് മത്സരത്തിലൂടെ തെരഞ്ഞെടുത്ത ലോഗോയാണ് പ്രകാശിപ്പിച്ചത്.

സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്, സെക്രട്ടറി പി ആർ മുരളീധരൻ, സംഘാടകസമിതി ജനറൽ കൺവീനർ പി ബി സുധീഷ് ബാബു, വൈസ് ചെയർമാൻ പി മുരളീമോഹനൻ, സബ് കമ്മിറ്റി കൺവീനർമാരായ കെ എം ബെന്നി, വി ആർ അനിൽകുമാർ, കെ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജനുവരി 4, 5 തീയതികളിലായി എറണാകുളത്താണ്‌ സംസ്ഥാന സമ്മേളനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top