26 December Thursday

അധ്യാപക ദമ്പതികളും മക്കളും വീടിനുളളിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

കൊച്ചി > ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും മക്കളും വീടിനുളളിൽ മരിച്ച നിലയിൽ. പെരുമ്പാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി, ആദ്യ  എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങി മരിച്ച നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.നാലുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രശ്മി പൂത്തോട്ട പുത്തൻകാവ് എസ് എൻ പബ്ലിക് സ്കൂൾ അധ്യാപികയാണ്. ഇതേ സ്കൂളിലെ വിദ്യാർഥികളാണ് മക്കൾ.

ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top