പത്തനാപുരം > പത്തനാപുരം എസ്എഫ്‌സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്ത് പുലിയിറങ്ങി. രണ്ട് പുലികളെ കണ്ടതായാണ് തൊഴിലാളികള്‍ പറയുന്നത്. പുലിയുടെ വീഡിയോ നാട്ടുകാർ പ്രചരിപ്പിച്ചതോടെ ഫോറസ്റ്റ് ജീവനക്കാരും എസ്എഫ്സികെ അധികൃതരും പ്രദേശത്ത് പട്രോളിങ് ശക്തമാക്കി. പുലിയെ കണ്ട തൊഴിലാളി ലയത്തിൽ 24 മണിക്കൂർ എസ്എഫ്സികെയുടെ കാവൽ ഏർപ്പെടുത്തി.
കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലും വനപ്രദേശത്തും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാകുകയാണ്. വനപാലക സംഘം പ്രദേശത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നാട്ടുകാര്‍ വീണ്ടും പുലിയെ കണ്ടത്. പുലിക്കൂട് സ്ഥാപിക്കാന്‍ സര്‍ക്കാർ നിന്നും ഉത്തരവ് വാങ്ങാൻ പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് നടപടികളാരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..