22 December Sunday

മകളുടെ ഓർമകളിൽ വിതുമ്പി കുടുംബം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ആലുവ > ചൂർണിക്കരയിൽ ബിഹാറി ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദാരുണസംഭവത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. മകളുടെ കുഴിമാടത്തൽ പുഷ്പങ്ങൾ അർപ്പിക്കുവാൻ  കുടുംബമെത്തി. മകളുടെ ഓർമകളിൽ നീറി കഴിയുകയാണ് ഈ സാധുകുടുംബം.  ചിരിയും കളിയും ഓർക്കാത്ത ഒരു ​ദിവസം പോലും കുടുംബത്തനില്ല. 12 മണിയോടെ കീഴ്മാട് പൊതുശ്മശാനത്തിലെത്തി മകൾ ഉറങ്ങിന്നിടത്ത് ചിരാതും ചന്ദനത്തിരിയും കത്തിച്ചവർ നിറകണ്ണുകളോടെ പ്രാർത്ഥിച്ചു. സഹോദരങ്ങളും മാതാപിതാക്കളോടൊപ്പം പുഷ്പങ്ങളർപ്പിച്ചു.

ബാലിക അന്ത്യവിശ്രമംകൊള്ളുന്ന ഭാഗത്ത്‌ പൂന്തോട്ടമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പഞ്ചായത്ത്‌ അധികൃതർ. പഞ്ചായത്ത് പ്രസിഡന്റ്‌ സതി ലാലുവും വൈസ് പ്രസിഡന്റ് സ്നേഹ മോഹനനുമാണ്‌ ഇതിന്‌ മുൻകൈയെടുത്തിട്ടുള്ളത്‌.

2023 ജൂലൈ 28നാണ് ബിഹാർ സ്വദേശിയായ അസ്‍ഫാക് ആലം (29) അഞ്ചുവയസ്സുകാരിയെ ആലുവ മാർക്കറ്റ്‌ പരിസരത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്കകം പിടിയിലായ അസ്‍ഫാക് ആലം വധശിക്ഷ കാത്ത് ജയിലിലാണ്. 35-ാംദിവസം കുറ്റപത്രം സമർപ്പിച്ച് 109-ാംദിവസം പ്രതിക്ക് വധശിക്ഷ വിധിക്കാന്‍ പൊലീസിന്റെയും സർക്കാരിന്റെയും ഇടപെടലിലൂടെ കഴിഞ്ഞു. കോടതിവിധിയിൽ കുടുംബം സംതൃപ്തരാണെങ്കിലും എത്രയുംവേഗം ശിക്ഷ നടപ്പാക്കണമെന്ന്‌ കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top