21 December Saturday

യുവാവ് ഫ്ലാറ്റിന് മുകളിൽനിന്ന് വീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

പാലാ > ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളിൽനിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. തിങ്കൾ പുലർച്ചെ 12.30നായിരുന്നു സംഭവം.

ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിലെ സ്വകാര്യ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം മുറിയെടുത്ത സന്തോഷ് മുകൾ  നിലയിലെ ബാൽക്കണിയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അഞ്ചംഗ സംഘം. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം. പാലാ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top