19 December Thursday

വെട്ടിക്കോട് ചാലിൽ 50കാരനെ മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

മാവേലിക്കര> വെട്ടിക്കോട് ചാലിൽ 50കാരനെ  മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം കൊല്ലക വടക്കതിൽ വർഗീസിൻ്റെയും കുഞ്ഞമ്മയുടെയും മകൻ ബിജു വർഗീസിനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഏഴോടെ പരിസരവാസിയാണ് മൃതദേഹം കണ്ടത്.

ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ബിജു, ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വ രാവിലെ ജോലിക്ക് പോകാനാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയതാണ്. വിവാഹ മോചിതനാണ്. നൂറനാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം വ്യാഴം ഉച്ചയ്ക്കുശേഷം കറ്റാനം സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. സഹോദരൻ: ബിനു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top