03 December Tuesday

ഉറങ്ങിക്കിടന്ന യുവതിയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

പ്രതീകാത്മകചിത്രം

അമ്പലപ്പുഴ > ഉറങ്ങിക്കിടന്ന യുവതിയുടെയും നവജാത ശിശുവിന്റെയും മാല കവർന്നു. ആലപ്പുഴ തൂക്കുകുളം മകയിരം വീട്ടിൽ മനോഹരന്റെ മകൾ നീതുവിന്റെ ഒന്നരപ്പവന്റെയും 3 മാസം പ്രായമായ രാംമാധവിന്റെ അരപ്പവനും തൂക്കം വരുന്ന മാലകളാണ് കവർന്നത്. ബുധൻ രാത്രി 12.15 ഓടെയായിരുന്നു മോഷണം.

അടുക്കള വാതിലിന്റെ കൊളുത്ത് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ്  ഉറങ്ങുകയായിരുന്ന നീതുവിന്റെയും കുഞ്ഞിന്റെയും മാല പൊട്ടിക്കുകയായിരുന്നു. നീതുവിന്റെ നിലവിളി കേട്ട് അച്ഛൻ മനോഹരൻ എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. വിവരമറിയിച്ചതിനെത്തുടർന്ന് പുന്നപ്ര പൊലീസെത്തി അന്വേഷണമാരംഭിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top