26 December Thursday

മലപ്പുറത്ത്‌ ടെക്സ്റ്റയിൽസ് ഷോറൂമിൽ മോഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

പെരിന്തൽമണ്ണ> മലപ്പുറം പെരിന്തൽമണ്ണയിൽ ഡിവൈഎസ്‍പി ഓഫീസിന് സമീപത്തെ വിസ്മയ ടെക്സ്റ്റയിൽസിൽ മോഷണം. കടയുടെ പിന്നിലെ സീലിങ് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് തുണി ഉൽപന്നങ്ങളും പണവും കവർന്നതായി ഉടമ പറഞ്ഞു. ബുധനാഴ്ച രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴാണ് സംഭവമറിയുന്നത്.

ക്യാഷ് കൗണ്ടർ, ഫയലുകൾ എന്നിവ വലിച്ചു പുറത്തിട്ട നിലയിലായിരുന്നു. പാന്റ്സ്, ഷർട്ട്, മാക്സി അടക്കം വിവിധ വസ്ത്രങ്ങളും പണവും നഷ്ടമായി. ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ചവിട്ടേറ്റ് ഗ്ലാസും പൊട്ടിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top