22 December Sunday

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം; പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

തിരുവനന്തപുരം > പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ഇന്ത്യയിൽ ജനിച്ച് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ജാഗണേഷ് എന്നയാളും പിടിയിലായവരിലുൾപ്പെടുന്നു. ഹരിയാനയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ഒക്ടോബർ 13നാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. അതീവസുരക്ഷാമേഖലയിലായിരുന്നു മോഷണം. കേന്ദ്രസേനയുടെ അതീവ സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്. സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top