26 December Thursday

കുടുംബശ്രീ കോഫി ബങ്കിന്‍റെ പൂട്ട് തകർത്ത് മോഷണം: പ്രതി പൊലീസ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

കണ്ണൂർ > പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്കിലെ മോഷണക്കേസിൽ പ്രതി പൊലീസ് പിടിയിൽ. അന്നൂർ സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. ചൊവ്വാഴ്‌ച രാത്രിയിലാണ് കോഫി ബങ്കിൽ മോഷണം നടന്നത്. പൂട്ട് പൊളിച്ച അകത്ത് കയറിയ മോഷ്ടാവ് ബാങ്ക് വായ്‌പ തിരിച്ചടവിനായി സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് കവർന്നത്. രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണ നടന്നതായി അറിഞ്ഞത്.

പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. ചിത്രലേഖ, എം.വിജി എന്നീ കുടുംബശ്രീ പ്രവർത്തകരാണ് സ്ഥാപനം നടത്തി വരുന്നത്. ചിത്രലേഖയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സമീപത്തെ നിരീക്ഷണ ക്യാമറകളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ചാണ് പ്രതിയെ പിടി കൂടിയത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top