26 December Thursday

നീലേശ്വരത്ത് ബീവറേജസില്‍ കവര്‍ച്ച; മദ്യക്കുപ്പികള്‍ നഷ്ടപ്പെട്ടോ എന്നന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

കാസര്‍കോഡ്>  ബീവറേജസ് കോര്‍പ്പറേഷന്റെ നീലേശ്വരം മൂന്നാം കുറ്റിയിലുള്ള ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. ഓഫീസ് മുറിയില്‍ കെട്ടിവച്ച നാണയങ്ങള്‍ മോഷണം പോയിട്ടുണ്ട്. മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ മോഷണം പോയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

 സ്റ്റോക്കെടുപ്പ് പരിശോധിച്ചാല്‍ മാത്രമേ എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂ. ഇവിടുത്തെ സിസിടിവി ക്യാമറകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. രണ്ട് ഡിവിആറുകളില്‍ ഒന്ന് മോഷണം പോയിട്ടുണ്ട്.ഇന്ന് രാവിലെ സ്വീപ്പര്‍ എത്തിയപ്പോഴാണ് സ്റ്റെപ്പിനടുത്ത് കമ്പിപാര കണ്ടത്.തുടര്‍ന്നു പരിശോധിച്ചപ്പോള്‍ പൂട്ടുകളും സിസി ക്യാമറകളും തകര്‍ത്തതായും കണ്ടു. ഉടന്‍ മാനേജര്‍ മനോജ്കുമാറിനെ വിവരമറിയിച്ചു.

 മനോജ് കുമാര്‍ നീലേശ്വരം പോലീസുമായി ബന്ധപ്പെട്ട ഉടന്‍ എസ് ഐ മാരായ വിഷ്ണുപ്രസാദ്, രതീഷ്,മധുസൂദനന്‍ മടിക്കൈ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top