26 October Saturday

തേങ്കുറുശി ദുരഭിമാനഹത്യ: ശിക്ഷാവിധി തിങ്കളാഴ്ച

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കൊല്ലപ്പെട്ട അനീഷ്‌, പ്രതികളായ പ്രഭുകുമാർ, സുരേഷ് എന്നിവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ

പാലക്കാട്> തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ചയെന്ന് പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ്‌ അഡീഷണൽ സെഷൻസ് കോടതി. ഇലമന്ദം കൊല്ലത്തറയിൽ അനീഷ്‌ (25) കൊല്ലപ്പെട്ട കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47), അമ്മാവൻ സുരേഷ് (49) എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.


2020 ഡിസംബർ 25ന്‌ വൈകിട്ട്‌ ആറരയോടെയാണ്‌ കൊലപാതകം. ബൈക്കിലെത്തിയ പ്രതികൾ തേങ്കുറുശി മാനാംകുളമ്പിലെത്തി അനീഷിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ശരീരത്തിൽ 12 മുറിവുണ്ടായിരുന്നു. അനീഷ് സാമ്പത്തികവും ജാതീയവുമായി ഉയർന്ന കുടുംബത്തിലെ ഹരിതയെ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് കാരണമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top