22 December Sunday

"അവർക്ക് തൂക്കുകയർ തന്നെ നൽകണം'; കടുത്ത ശിക്ഷ നൽകണമെന്ന് അനീഷിന്റെ ഭാര്യ ഹരിത

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

പാലക്കാട്> തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസിൽ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ഇലമന്ദം കൊല്ലത്തറയിൽ അനീഷ്‌ (25) കൊല്ലപ്പെട്ട കേസിൽ ഹരിതയുടെ അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47), അമ്മാവൻ സുരേഷ് (49) എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

കേസിൽ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും. 2020 ഡിസംബർ 25ന്‌ വൈകിട്ട്‌ ആറരയോടെയാണ്‌ കൊലപാതകം. ബൈക്കിലെത്തിയ പ്രതികൾ തേങ്കുറുശി മാനാംകുളമ്പിലെത്തി അനീഷിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ശരീരത്തിൽ 12 മുറിവുണ്ടായിരുന്നു. അനീഷ് സാമ്പത്തികവും ജാതീയവുമായി ഉയർന്ന കുടുംബത്തിലെ ഹരിതയെ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് കാരണമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top