22 November Friday

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ശിക്ഷാ വിധി ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കൊല്ലപ്പെട്ട അനീഷ്

പാലക്കാട് > പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്.പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു കേസിൽ ശിക്ഷ വിധിക്കും. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചിരുന്നു.  

2020 ഡിസംബര്‍ 25നാണ് വൈകിട്ട്‌ ആറരയോടെയാണ്‌ കൊലപാതകം.ബൈക്കിലെത്തിയ പ്രതികൾ ഇരുപത്തിയേഴുകാരനായ അനീഷിനെ തേങ്കുറുശി മാനാംകുളമ്പിലെത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ശരീരത്തിൽ 12 മുറിവുണ്ടായിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47), അമ്മാവൻ സുരേഷ് (49) എന്നിവരെയാണ്‌ കോടതി കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌.

അനീഷ് സാമ്പത്തികവും ജാതീയവുമായി ഉയർന്ന കുടുംബത്തിലെ ഹരിതയെ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് കാരണമായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ പി അനിലാണ് ഹാജരായത്.

പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണം

മകനെ കൊലപ്പെടുത്തിയ രണ്ടുപേർക്കും പരമാവധി ശിക്ഷ ലഭിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ അനീഷിന്റെ അച്ഛൻ ആറുമുഖനും അമ്മ രാധയും പറഞ്ഞു. കുറ്റക്കാരെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. സ്‌നേഹിച്ചതിന്റെ പേരിലാണ്‌ ഒരു തെറ്റും ചെയ്യാത്ത മകനെ കൊലപ്പെടുത്തിയത്‌. ഹരിത ഇപ്പോഴും തങ്ങളുടെകൂടെയുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top