08 August Thursday

വൈദിക വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 27, 2023

കാലടി> മലയാറ്റൂരിൽ വൈദിക വിദ്യാർഥിയെ മത്സ്യം വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലീശ്വരം കരേറ്റമാതാ പള്ളിയിലെ കുളത്തിലാണ് കണ്ടെത്തിയത്.

വൈക്കം ഉദയനാപുരം പുള്ളോംതറ വീട്ടിൽ ലൂക്കോസിന്റെ മകൻ ആഗ്നൽ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കുളത്തിൽ വീണു കിടന്ന ആഗ്നലിനെ  മൂന്ന് സഹപാഠികളും മറ്റുള്ളവരും ചേർന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരിച്ചു.

മരണ കാരണം വ്യക്തമല്ല. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച പോലീസ് സർജന്റെ മേൽനോട്ടത്തിൽ എറണാകുളം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് കാലടി പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top