23 December Monday

ചൂഷണങ്ങൾ ചോദ്യം ചെയ്യുന്നവരെ മാറ്റി നിർത്തുന്ന സമീപനം മലയാള സിനിമയിലുണ്ട്: വിൻസി അലോഷ്യസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

കൊച്ചി > ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന സമീപനമാണ് മലയാള സിനിമയിലെന്ന് ചലച്ചിത്ര താരം വിൻസി അലോഷ്യസ്. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നവരെക്കുറിച്ച് അപവാദ പ്രചരണങ്ങൾ നടത്തുന്നത് പതിവാണ്.  പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും വിൻസി  പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും അതിന്റെ സത്യാവസ്ഥയറിയാനുള്ള കാത്തിരിപ്പിലാണെന്നും വിൻസി വ്യക്തമാക്കി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top